Dr. Mini Nair
ഡോ. മിനി നായർ

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ നിന്നും എം.എ മലയാളം, ബി.എഡ്. മലയാളം. ഡോ.ജോർജ്ജ് ഓണക്കൂറിൻ്റെ മേൽനോട്ടത്തിൽ ‘ദുരന്തബോധത്തിൻ്റെ ഭിന്നമുഖങ്ങൾ ലളിതാംബിക അന്തർജ്ജനം, സരസ്വതി അമ്മ, രാജലക്ഷ്മി, മാധവിക്കുട്ടി എന്നിവരുടെ കൃതികളിൽ’ എന്ന വിഷയത്തിൽ 2002 ൽ ഗവേഷണം പൂർത്തിയാക്കി.

വിവിധ സ്കൂളുകളിൽ അധ്യാപികയായി പ്രവർത്തിച്ചു. കേരള യൂണിവേഴ്സിറ്റിയുടെ Lexicon വിഭാഗത്തിൽ Editorial Assistant ആയി 13 വർഷത്തെ സേവനം. കൈരളി ചാനലിൽ സാഹിത്യാധിഷ്ഠിത പരിപാടിയായ സാഹിത്യ ജാലകത്തിന്റെയും എന്റെ പുസ്തകത്തിന്റെയും അവതാരകയും പ്രൊഡ്യൂസറും ആയി പ്രവർത്തിച്ചു. കൈരളിയുടെ മാമ്പഴം ഒന്നു മുതൽ പത്തു വരെയുള്ള ഭാഗങ്ങളുടെ Script writer. മലയാള മനോരമ ദിനപ്പത്രത്തിലെ ‘പഠിപ്പുര’ യുടെ മലയാള വിഭാഗം എഴുത്തുകാരി. ഭാഷാപോഷിണിയിൽ ഹൈസ്കൂൾ കുട്ടികൾക്കായി ‘മലയാളം’ പംക്തി രണ്ടു വർഷത്തോളം എഴുതി. വിവിധ മാസികകളിലും ആഴ്ചപ്പതിപ്പുകളിലും പംക്തികളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചു. 

ഉൾക്കടൽ @40 (എഡിറ്റർ ), മലയാളം പുതുപാഠം, പി. എസ്.സി. പരീക്ഷയിലെ മലയാളം, സിവിൽ സർവ്വീസ് പരീക്ഷയിലെ മലയാളം, ദൃശ്യകലാ നിഘണ്ടു (എഡിറ്റർ ) എന്നിവ പ്രസിദ്ധീകരിച്ച കൃതികൾ. 2005 ൽ സ്ഥാപിതമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിലൂടെ 2007 മുതൽ Civil Service Malayalam Optional അധ്യാപികയായി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ Fortune IAS Academy യിൽ അധ്യാപികയാണ്.

Scroll to Top