ഉൾക്കടൽ @ 40
വായനക്കാരുടെ മനസ്സിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും വൈകാരിക തരംഗങ്ങൾ തീർത്ത ഉൾക്കടൽ എന്ന മലയാളത്തിലെ ആദ്യത്തെ ക്യാമ്പസ് നോവലിന്റെ 40 വർഷത്തെ ഹൃദയസഞ്ചാരങ്ങളെ രേഖപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.വാക്ക്, ദൃശ്യം, മുഖം ,ദർശനം എന്നീ നാല് ഭാഗങ്ങളായി മലയാളത്തിലെ പ്രമുഖരായ എഴുത്തുകാർ ഉൾക്കടലിന്റെ ആഴവും പരപ്പും വിലയിരുത്തുന്നു..
സിവിൽ സർവീസ് പരീക്ഷകളിലെ മലയാളം
സിവിൽ സർവീസ് മലയാളം ഓപ്ഷണൽ പരീക്ഷയ്ക്ക് എങ്ങനെ തയ്യാറാകണം, എങ്ങനെ പഠിച്ചാൽ ഉയർന്ന മാർക്ക് നേടാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഉദ്യോഗാർത്ഥികൾക്ക് ദിശാബോധം നൽകുന്ന മലയാളത്തിലെ ആദ്യ സമ്പൂർണ്ണ ഗൈഡ്. വിഷയങ്ങളും ചോദ്യോത്തര ചർച്ചയും ഒരു ക്ലാസ്സിൽ എന്നപോലെ ലളിതമായി അവതരിപ്പിക്കുന്നു
ദൃശ്യകലാനിഘണ്ടു
കേരളത്തിൻറെ മഹത്തായ ദൃശ്യ കലാ പാരമ്പര്യത്തിലെ കഥകളി തുടങ്ങിയ ക്ലാസിക് കലകളും നാടിൻറെ തനത് സംസ്കാരം സൂക്ഷിക്കുന്ന നാടോടിക്കലകളും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാകുന്ന ചിത്രകല, ചലച്ചിത്രം തുടങ്ങിയ കലാരൂപങ്ങളും ചേർന്നുവരുന്ന വിഭാഗത്തെ ആധാരമാക്കിയ സമഗ്രമായ ഒരു നിഘണ്ടു.
PSC പരീക്ഷകളിലെ മലയാളം
മലയാള സാഹിത്യം, ഭാഷ, വ്യാകരണം എന്നീ വിഷയങ്ങളിൽ അടിസ്ഥാന വിവരം ലഭിക്കത്തക്കവണ്ണം ആ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമെഴുതാൻ കഴിയും വിധം അവതരിപ്പിച്ചിരിക്കുന്ന പുസ്തകം. ഉദ്യോഗാർത്ഥികളെ പരീക്ഷയുമായി പരിചയപ്പെടുത്താൻ സഹായകമായ രീതിയിൽ മുൻവർഷ പരീക്ഷകളിലെ ചോദ്യങ്ങൾ ചേർത്തിരിക്കുന്നു.
കുട്ടിക്കവിതകൾ
ആധുനിക മഹാകവിത്രയത്തിന്റെ ലഘു ജീവചരിത്രവും അവർ രചിച്ച കുട്ടിക്കവിതകളും ഉൾപ്പെടുന്ന സമാഹാരം. കവിതയുടെ വഴികളിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുവരാനും അവർക്ക് ചൊല്ലി പഠിക്കാനും ഉതകുന്ന ലാളിത്യമാർന്ന കവിതകൾ